Tuesday, June 2, 2020

ഊരകം എന്ന എന്റെ സുന്ദര ഗ്രാമത്തിന്റെ ചരിത്രം.


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ മലപ്പുറം ബ്ളോക്കിലാണ് ഊരകം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഊരകം വില്ലേജുപരിധിയിലുള്‍പ്പെടുന്ന ഊരകം ഗ്രാമപഞ്ചായത്തിനു 21.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്ക് മൊറയൂര്‍, നെടിയിരുപ്പ് പഞ്ചായത്തുകള്‍, തെക്ക് ഒതുക്കുങ്ങള്‍, പറപ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് മലപ്പുറം മുനിസിപ്പാലിറ്റി, ഒതുക്കുങ്ങള്‍ പഞ്ചായത്ത് പടിഞ്ഞാറ് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പങ്കിടുന്നു. 1963 ഡിസംബര്‍ 20-ന് പഞ്ചായത്ത് നിലവില്‍ വന്നു.  ഊരകം, മേല്‍മുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുള്‍കൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്. ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളും, മലനിരകളില്‍ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളില്‍ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളന്‍ മടക്കല്‍, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏകവര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. “മലമടക്കുകള്‍ക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍, തോടുകള്‍, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേയതിര്‍ത്തിയിലൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറേക്കൊഴുകുന്നു.


ചരിത്രം

സാമൂഹ്യചരിത്രം
ഊരകം, മേല്‍മുറി, കീഴ്മുറി എന്നീ ഗ്രാമങ്ങളുള്‍കൊള്ളുന്ന പഴയ ഏറനാട് താലൂക്കിന്റെ പടിഞ്ഞാറേയറ്റത്ത് കടലുണ്ടിപുഴയ്ക്കും ഊരകം മലയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഊരകം പഞ്ചായത്ത്. വനപ്രദേശമായ ഈ ഊരില്‍ നിന്നും കടലുണ്ടിപ്പുഴയിലൂടെയായിരുന്നു പഴയ തലമുറക്കാര്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ടിരുന്നത്. ഒരുകാലത്ത് കൊടുംവനമായിരുന്നതും വന്യജീവികളുടെ വിഹാരരംഗമായിരുന്നതുമായ ഈ പ്രദേശങ്ങളില്‍ വന്യജന്തുക്കളുടെ പേരിനെ അനുസ്മരിപ്പിക്കുന്ന കരിമ്പീലി, പന്നിപ്പാറ, മുള്ളന്‍ മടക്കല്‍, ആനക്കല്ല് തുടങ്ങിയ ധാരാളം സ്ഥലനാമങ്ങളുണ്ട്. വന്യജീവികളില്‍ ഇന്നവശേഷിക്കുന്ന ഏകവര്‍ഗ്ഗമായ കുരങ്ങുകളെ ഊരകം മലയില്‍ ഇപ്പോഴും അപൂര്‍വ്വമായി കാണാം. “മലമടക്കുകള്‍ക്കകത്ത് കിടന്ന ഊര്” ആയതുകൊണ്ടാവാം ഇവിടം “ഊരകം” ആയതെന്ന് അനുമാനിക്കാം. ഊരകംമല പണ്ടുകാലത്ത് പോരാളികളുടെ ഒളിത്താവളമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവര്‍ശനാംകുന്ന് ക്ഷേത്രം, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. ഏറെ പുരാതനമായ പള്ളിയാണ് ഈ പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ജുമാമസ്ജിദ്. ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രസവിശേഷതകളായ കുന്ന്, പാറ, ചാലുകള്‍, തോടുകള്‍, പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങള്‍ ഇന്നും അറിയപ്പെടുന്നത്. ഉയര്‍ന്ന മലമ്പ്രദേശങ്ങളും, സമതലങ്ങളും, പാടശേഖരങ്ങളും നിറഞ്ഞതാണ് ഊരകം പഞ്ചായത്ത്. ജന്‍മികുടിയാന്‍ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. ഗ്രാമത്തിലെ ഭൂമി മുഴുവന്‍, തിരുവര്‍ച്ചനാംകുന്ന് ദേവസ്വം, ഗുരുവായൂര്‍ ദേവസ്വം, പൊതുവാള്‍, കുറിരിപ്പുറം എന്നീ ജന്മികുടുംബങ്ങളുടെ അധികാരപരിധിയിലായിരുന്നു. പഴയകാലത്ത് ഗ്രാമകൂട്ടങ്ങള്‍ ഊരാളന്‍മാരാല്‍ ഭരിക്കപ്പെട്ടു. കുടിയാന്മാര്‍ക്കു നേരെ, ഭൂപ്രമാണിമാരുടെ ക്രൂരമായ ചൂഷണം ഇവിടെ നിലനിന്നിരുന്നു. അടിമകളെപ്പോലെ പകലന്തിയോളം പണിയെടുത്താലും പട്ടിണിമാത്രം ബാക്കിയായ ഇവര്‍ മറ്റൊരു വേലയ്ക്കു പോയാലോ കൊടിയ മര്‍ദ്ദനമായിരുന്നു ഫലം. ജാതിവ്യവസ്ഥയുടെ ഭാഗമായി തൊട്ടുകൂടായ്മ, തീണ്ടല്‍ മുതലായ അനാചാരങ്ങളും നിലനിന്നിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് വഴി നടക്കാനോ, വസ്ത്രം ധരിക്കാനോ, ശീലക്കുട, ചെരുപ്പ് എന്നിവ ഉപയോഗിക്കാനോ, സ്ത്രീകള്‍ക്കു മാറ് മറയ്ക്കാനോ ഉള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ദേശീയപ്രസ്ഥാനം വളര്‍ന്നതിന്റെ ഫലമായി അയിത്തത്തിനും ജാതിവ്യവസ്ഥിതിക്കും എതിരെ ഈ പഞ്ചായത്തിനകത്തും ഹരിജന്‍ സമാജം രൂപീകരിക്കപ്പെട്ടു. “കൃഷിഭൂമി കൃഷിക്കാരന്” എന്ന മുദ്രാവാക്യവും എ.കെ.ജി നയിച്ച പട്ടിണിജാഥയും ഈ പ്രദേശത്തെ സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണമായി. കുടികിടപ്പ് അവകാശങ്ങള്‍ക്കായി ഊരകം മേല്‍മുറി നെച്ചികുഴിയില്‍ ഹരിജനങ്ങള്‍ ഭൂമി വളച്ചുകെട്ടി കുടിയേറിയെങ്കിലും അന്നത്തെ സവര്‍ണ്ണപ്രമാണിമാര്‍ ഊരകം കീഴ്മുറിയില്‍ നിന്നും കൊണ്ടുവന്ന ആളുകളെ ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചുമാറ്റി. പക്ഷെ, ഈ സംഭവത്തോടെ കുടികിടപ്പവകാശബോധം സാധാരണക്കാരില്‍ രൂഢമൂലമായി. വിനോബാഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പഞ്ചായത്തിലുമുണ്ടായിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തു നിന്ന് പ്രമുഖ ഗാന്ധിയന്മാരായ എ.വി.ശ്രീണ്ഠപൊതുവാള്‍, കെ.സി.പൊന്നുണ്ണിരാരു തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടെഴുത്തച്ചന്‍മാരും മൊല്ലാക്കമാരുമുള്‍പ്പെട്ട ആദ്യകാല വിദ്യാദാതാക്കളായിരുന്നു ഈ നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിക്കുന്നതിനു തുടക്കമിട്ടത്. അക്കാലത്ത് ഓത്തുപള്ളികളിലൂടെയും എഴുത്തുതറകളിലൂടെയും വിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ പ്രതിഭകള്‍ ഈ പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ അദ്വിതീയനായിരുന്നു മഹാകവി വി.സി.ബാലകൃഷ്ണപണിക്കര്‍. പ്രമുഖ മുസ്ളീം പണ്ഡിതനും ആത്മീയനേതാവുമായിരുന്ന മാട്ടില്‍ അലവി മുസ്ളിയാര്‍ 1855-ല്‍ ഊരകത്താണ് ജനിച്ചത്. കെ.കെ.പൂകോയതങ്ങള്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.
വിദ്യാഭ്യാസചരിത്രം
വിദ്യാലയങ്ങളില്ലാത്ത കാലത്ത് വീടിനോടു ചേര്‍ന്ന്, എഴുത്തുതറയുണ്ടാക്കി വിദ്യ പകര്‍ന്നുനല്‍കിയത് നാട്ടെഴുത്തച്ഛന്‍മാരായിരുന്നു. കൂടാതെ മൊല്ലാക്കമാരുടെ നേതൃത്വത്തില്‍ ഓത്തുപള്ളികള്‍ കേന്ദ്രീകരിച്ചും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടന്നുവന്നു. ഗ്രാമീണജനതയെ ഹരിശ്രീയിലേക്ക് നയിച്ച ഈ നാട്ടെഴുത്തച്ഛന്‍മാരും മൊല്ലാക്കമാരുമാണ് ഊരകത്തിന്റെ സാംസ്കാരികവളര്‍ച്ചയ്ക്കു അടിത്തറ പാകിയത്. എം.കെ.കുഞ്ഞിമുഹമ്മദ് മുസ്ള്യാര്‍, കുറുങ്കാട്ടില്‍ കുഞ്ഞറ മുസ്ള്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലബാര്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മലബാര്‍ കോട്ടുമല എ.എം.എല്‍.പി.സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1918-ലാണ് പാണ്ടികടവത്ത് കുഞ്ഞാലി ഹാജിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ സ്ഥാപിതമാവുന്നത്. കെ.സി.രാമപണിക്കര്‍, ഇ.പി.ഉഴിത്തറവാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് മിനി ബോയ്സ് എലിമെന്ററി സ്കൂള്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ 1929-ല്‍ ആരംഭിച്ച മാപ്പിള ബോയ്സ് സ്കൂള്‍ മീതിയിലാണ് സ്ഥാപിതമായത്. സാമൂഹ്യപരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിച്ച അധ്യാപകനായിരുന്നു ശൂലപാണിമാസ്റ്റര്‍. അനൌപചാരിക വിദ്യാഭ്യാസരംഗത്ത് കെ.കെ.വാസുമാസ്റ്റര്‍, കെ.പി.മുഹമ്മദുകുട്ടിമാസ്റ്റര്‍ മുതലായവരുടെ നേതൃത്വത്തില്‍ ബഹുവിധങ്ങളായ പല പ്രവര്‍ത്തനങ്ങളും അക്കാലയളവില്‍ നടന്നിട്ടുണ്ട്. അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പി.എന്‍.പണിക്കര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗം സമ്പുഷ്ടമാക്കിയ അക്കാലത്തെ പ്രഗല്‍ഭരായ അധ്യാപകരായിരുന്നു പൂളക്കണ്ണി ചേക്കുട്ടിമാസ്റ്റര്‍, എം.കെ.പരമന്‍ മാസ്റ്റര്‍, ഉഴിത്തറ നാരായണന്‍ വാര്യര്‍, തട്ടായി നാരായണന്‍മാസ്റ്റര്‍ എന്നിവര്‍.
സാംസ്കാരികചരിത്രം
ഊരകം ഗ്രാമത്തിനു അതിപുരാതനമായ ഒരു സാംസ്കാരികചരിത്രമുണ്ട്. രാജഭരണത്തിന്റെയും ജന്മിത്വത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ് ഊരകത്തെ സാധാരണ ഗ്രാമീണ ജനത. ഊരകം മലയുടെ നെറുകയിലാണ് ഈ ഗ്രാമത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന തിരുവര്‍ച്ചനാംകുന്ന് ശ്രീശങ്കരനാരായണസ്വാമീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം കൃഷ്ണശിലയാല്‍ നിര്‍മ്മിതമാണ്. ഇതുകൂടാതെ ഗ്രാമത്തിന്റെ നാനാഭാഗങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ വേറേയുമുണ്ട്. കുറ്റാളൂര്‍ വിഷ്ണുക്ഷേത്രം, അയ്യപ്പക്ഷേത്രം, ഊരകത്തെ അമ്മാഞ്ചരിക്കാവ്, കോട്ടുമല ശ്രീരാമസ്വാമിക്ഷേത്രം, മാടത്തുകുളങ്ങര അയ്യപ്പക്ഷേത്രം, കോങ്കടപ്പാറയിലെ വേട്ടക്കൊരു മകന്‍ ക്ഷേത്രം, മമ്പീതി സുബ്രഹ്മണ്യക്ഷേത്രം, തേര്‍പൂജാകോവില്‍, അയോദ്ധ്യഭഗവതിക്ഷേത്രം എന്നിവയാണ് മറ്റു പ്രധാനക്ഷേത്രങ്ങള്‍. ഗ്രാമത്തിന്റെ നാനാഭാഗങ്ങളിലായി കിടക്കുന്ന നിരവധി മുസ്ളീംആരാധനാലയങ്ങളില്‍ മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള നെല്ലിപ്പറമ്പ് ജുമാമസ്ജിദ് ആണ് ഏറെ പഴക്കവും പ്രശസ്തിയുമുള്ളത്. പ്രശസ്തരായ പാണക്കാട് പൂക്കോയതങ്ങള്‍, മതപണ്ഡിതരായ കണ്ണിയത്ത് അഹമ്മദ് മുസ്ള്യാര്‍ എന്നിവരെ പോലുള്ള പല പ്രമുഖരും ഈ മസ്ജിദില്‍ നിന്ന് മതവിദ്യാഭ്യാസം നേടിയവരാണ്. പ്രാചീന വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമാണ് ഈ പള്ളി. ഇന്നും പഴയ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ആചാരാനുഷ്ഠാനങ്ങള്‍ അതേ രീതിയില്‍ തുടരുകയും ചെയ്യുന്ന പള്ളിയാണിത്. ഊരകം മലയിലെ ഫാത്തിമ മാതാ ദേവാലയം, ക്രിസ്തു രാജാ ദേവാലയം, ഒമ്പതാം വാര്‍ഡിലെ മാര്‍ത്തോമ്മാ ദേവാലയം എന്നിവയാണ് പ്രധാന ക്രിസ്ത്യന്‍ പളളികള്‍. ദേവാലയങ്ങളിലെ ഉത്സവങ്ങള്‍ ജാതിമതഭേദമെന്യേ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ആഘോഷിക്കുന്നു. ശങ്കരനാരായണ ക്ഷേത്രത്തില്‍ തുലാംമാസത്തിലെ തിരുവോണനാളില്‍ തിരുവോണമലകയറ്റം നടക്കുന്നു. ഇതില്‍ പങ്കെടുക്കാന്‍ നാനാപ്രദേശങ്ങളില്‍ നിന്നും ആളുകളെത്തുന്നു. കൃഷിക്കാരുടെ നേതൃത്വത്തിലുളള കാളപൂട്ട് മത്സരങ്ങള്‍ കൊയ്ത്തുത്സവത്തിന് ശേഷമുള്ള ജനകീയ ഉത്സവങ്ങളായിരുന്നു. കോട്ടുമല കാളപൂട്ട് വളരെയേറെ പ്രശസ്തമായിരുന്നു. ഗോത്രസംസ്കാരത്തിന്റെ ഭാഗമായുളള കലാരൂപങ്ങള്‍ ഗ്രാമത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഭൂതംകളി, ചവിട്ടുകളി, പരിചമുട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, നടീല്‍പാട്ട്, ദഫ്മുട്ട്, കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട്, എന്നിവയൊക്കെ ഇവിടെ അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതില്‍ ഗ്രാമീണര്‍ ബദ്ധശ്രദ്ധരാണ്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്. ഈ രംഗത്ത് പ്രശസ്തരായ താഴത്തെ വീട്ടില്‍ കുഞ്ഞഹമ്മദ,് കുണ്ടുംകാരന്‍ മൊയ്തൂട്ടി, തട്ടാന്‍ മുഹമ്മദ് എന്നിവരും മാപ്പിളപ്പാട്ടുകളെഴുതി പ്രശസ്തനായ അരിമ്പതൊടി മമ്മാലിക്കുട്ടിഹാജിയും ഈ ഗ്രാമത്തിന്റെ സന്തതികളാണ്. കേരള സാംസ്കാരിക രംഗം സമ്പുഷ്ടമാക്കിയ മലയാള സാഹിത്യത്തിലെ കൊള്ളിമീനായ മഹാകവി വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ജന്മം കൊണ്ട് അനുഗൃഹീതമായ നാടാണിത്. വിദ്യാലയങ്ങളില്ലാത്ത കാലത്ത് വീടിനോട് ചേര്‍ന്ന് എഴുത്തുതറയുണ്ടാക്കി വിദ്യ പകര്‍ന്നുകൊടുത്തിരുന്നത് നാട്ടെഴുത്തച്ഛന്‍മാരായിരുന്നു. കൂടാതെ മൊല്ലാക്കമാരുടെ നേതൃത്വത്തില്‍ ഓത്തുപള്ളികളില്‍ കേന്ദ്രീകരിച്ചും അക്ഷരവിദ്യ പഠിപ്പിച്ചിരുന്നു. ഗ്രാമീണ ജനതയെ ഹരിശ്രീയിലേക്ക് നയിച്ച ഈ നാട്ടെഴുത്തച്ഛന്‍മാരും മൊല്ലാക്കമാരുമാണ് ഊരകത്തിന്റെ സാംസ്കാരികരംഗത്തിനു അടിത്തറ പാകിയത്. മഹാകവി വി.സി.ബാലകൃഷ്ണപ്പണിക്കര്‍ സ്മാരക വായനശാലയാണ് പ്രധാന ഗ്രന്ഥശാല.
കടപ്പാട് http://lsgkerala.in

Tuesday, August 25, 2015

നെടുമ്പാശ്ശേരി യിലേക്ക് ഒരു ലോ ഫ്ലോർ ബസ്സ്‌ യാത്ര

ഗൾഫിലേക്കുള്ള മടക്ക യാത്ര  കൊച്ചിയിൽ നിന്നായതിനാൽ മലപ്പുറത് നിന്നുള്ള ലോ ഫ്ലോർ വോൾവോ ബസ്‌ തെരഞ്ഞെടുക്കുവാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ചെലവു കുറവും ഏറെ സൌകര്യ മാണ് എന്നതായിരുന്നു ആ കാരണങ്ങൾ. അതി രാവിലെ തന്നെ മലപ്പുറം KSRTC  സ്റ്റാൻഡിൽ എത്തിയിരുന്നു. യാത്ര പോകുന്നവരും യാത്ര അയക്കുന്നവരുമോക്കെയായി അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. എല്ലാവരുടെയും നോട്ടം ആ വോൾവോ ബസിലേക്ക് ആയിരുന്നു. അത് പുറത്തേക്കു എടുക്കുമ്പോൾ തന്നെ ബസിനെ ആക്രമിക്കാൻ എന്ന പോലെ ആളുകൾ പുറ കെയുണ്ടായിരുന്നു.  4.15 നു പുറപ്പെടേണ്ട ബസ്സ്‌ 3.50 നു ഓടോമാടിക് വാതിൽ തുറന്നപ്പോയെക്കും ആളുകൾ അകത്തേക്ക് ചാടി കയറിയിരുന്നു. അളിയന്റെയും പടച്ചവന്റെയും സഹായം കൊണ്ട് എനിക്ക് സീറ്റ്‌ കിട്ടി. അളിയൻ സീറ്റ്‌ പിടിക്കാൻ വേണ്ടി നേരത്തെ അവിടെ എത്തിയിരുന്നു. 4.15 നു  പുറപ്പെ ടുംബോയെക്കും ആളുകളെ കൊണ്ട് ബസ്‌ നിറഞ്ഞിരുന്നു. ഇരിക്കുന്ന അത്ര  തന്നെ ആളുകൾ നില്കുന്നുണ്ടായിരുന്നു. പെരിന്തൽമണ്ണ , പട്ടാമ്പി, ഷോർണൂർ ,തൃശൂർ വഴിയാണ് ബസ്‌ എയർപോർട്ടിൽ എത്തുക. യാത്ര തുടങ്ങി മിനിട്ടുകൾ കയിഞ്ഞപ്പോയെ ചിലർ ചർ ദി തുടങ്ങി. അതേതായാലും ബസിന്റെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നില്ല. ബസിന്റെ ശീ തളിമയും മനോഹരമായ ഗാനങ്ങളും വേർപാടിന്റെ വേദന അകറ്റാൻ പര്യാ പ്തമയിരുന്നില്ല.


6.30 നു ബസ്‌ തൃശ്ശൂരിൽ എത്തിയപ്പോൾ ചായ കുടിക്കാനും മറ്റുമായി 10 മിനിറ്റ് ബ്രേക്ക്‌ കിട്ടി. കുറെ കാലത്തിനു ശേഷം ആ ബസ്സിൽ വെച്ചാണ്‌ ആകാശവാണി യുടെ വാർത്തകൾ കേൾക്കാനായത്‌ . തൃശൂർ സ്വരാജ് റൌണ്ടിലൂടെ ബസ്സ്‌ നീങ്ങുമ്പോൽ പൂരത്തിന് അവിടെ നിരന്നു നിൽക്കുന്ന നെറ്റിപട്ടം കെട്ടിയ ഗജ വീരന്മാരെയാണ് ഓർമ വന്നത്.  ബസിലെ സംഗീതം എന്നെ വളരെ ആകർഷിച്ച ഒന്നായിരുന്നു.തുടക്കത്തിൽ തെരഞ്ഞെടുത്ത നല്ല പാട്ടുകളും തൃശുരിലേക്ക് കടന്നപ്പോൾ അവിടത്തെ പ്രൈവറ്റ് FM റേഡിയോ യും വാർത്തയുടെ സമയത്ത് ആകാശവാണിയും പിന്നെ കൊച്ചിയിലെ FM എല്ലാം മാറി മാറി കേൾപിച്ചു ബസ്‌ ജീവനക്കാർ യാത്ര ഏറെ ഉല്ലാസ കരമാക്കാൻ ശ്രമിച്ചു.തൃശൂർ കയിഞ്ഞു ബസ്സ്‌ ടോൽ റോഡിലേക്ക് കയറിയപ്പോൾ യാത്ര ഏറെ സുഖ കരമായി. എയർ പോർട്ടിനു അടുതെതിയപ്പോൾ കണ്ട സോളാർ പാടം  മനസ്സിനു ഏറെ കുളിരേകി .പൂർണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ എയർ പോർട്ട്‌ കൊച്ചി ആണെന്ന വലിയ ബോർഡുകൾ കണ്ടപ്പോൾ ലോകത്തിനു തന്നെ മാത്രക യായ ഈ പദ്ധതി യെ പറ്റി ഓർത്തു അഭിമാനം തോന്നി. ബസിൽ നിന്നറങ്ങി എയർ പോർട്ട്‌ ലേക്ക് നടക്കുമ്പോൾ ഉല്ലാസത്തിന്റെ നാളുകൾ കയിഞ്ഞു യാന്ത്രിക ലോകത്തേക്കുള്ള മടക്കതിന്റെ ആകുലതകൾ ആയിരുന്നു മനസ്സ് നിറയെ.

Saturday, November 16, 2013

ഒരു മൊബൈൽ ചരമ കുറിപ്പ്.

 കഴിഞ്ഞ രണ്ടു വർഷത്തോളമായി എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ മൊബൈൽ ഇ ന്ന് എന്നോട് വിട പറഞ്ഞു. ഈ കാല യളവിൽ എന്റെ ദുഖത്തിലും സന്തോഷത്തിലും കൂടെയുണ്ടായിരുന്ന അതിന്റെ അതീവ ദുഖകരമായ അന്ത്യം എനിക്ക് ഇപ്പോയും ഉൾ കൊള്ളാൻ കഴിയുന്നില്ല.
ഇന്നലെ രാവിലെ സ്ക്രീനിന്റെ അടി ഭാകത്തു നിന്നും തുടങ്ങിയ പിങ്ക് നിറം പയ്യെ പയ്യെ മുകളി ലേക്ക് കയറി സ്ക്രീൻ മൊത്തം വ്യാപിക്കുകയും പിന്നെ മങ്ങി മങ്ങി അത് അവസാനിച്ചു. ചികിത്സിച്ച മൊബൈൽ ഡോക്ട ർ പറഞ്ഞത് വലിയ ചെലവു വരുന്ന ഒരു സ്ക്രീൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ്.
100 ഡോളറിനു തുല്യമായ തുകക്ക് മുകളി ൽ ചെലവു വരുന്ന ഇത് നടത്തി ഈ മൊബൈലിനു വീണ്ടും ജീവൻ നല്കുക എന്നത് അത്ര ബുദ്ധി പരമായ കാര്യാ മാണെന്ന് തോന്നുന്നില്ല .
2011 ഫെബ്രുവരി യിൽ ശരഫിയ യിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നാണ് അപ്രതീക്ഷമായി  SAMSUNG Galaxy S 1 മൊബൈൽ ഞാൻ കരസ്ഥമാക്കിയത്. അന്ന് മാർക്കറ്റിൽ 1500 റിയാൽ വിലയുണ്ടായിരുന്ന ഇത് സെക്കന്റ്‌ ഹാൻഡ്‌ എനിക്ക് കിട്ടിയത് 900 റിയാൽ  കൊടുത്തായിരുന്നു. Android മൊബൈൽ ഒരു സ്വപ്നമായി നടക്കുമ്പോലയിരുന്നു എനിക്ക് ഇത് ലഭിച്ചത്.
എന്റെ ഫേസ് ബൂകിലെ ഒട്ടു മിക്ക ഫോട്ടോകളും എടുത്തത്‌ ഈ മൊബൈലിൽ ആയിരുന്നു. എന്റെ YouTube ചാനലിലെ കൂടുതൽ വിഡിയോ കളും എടുത്തതും ഈ മൊബൈലിൽ ആയിരുന്നു.
സൌദിയിൽ ഞാൻ നടത്തിയ ചെങ്കടൽ കപ്പൽ യാത്ര , മദന് സലെഹ് യാത്ര, മക്ക യാത്രകൾ , ബീച്ച് യാത്രകൾ എല്ലാം പകർത്താൻ ഈ മൊബൈൽ എന്റെ കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എന്റെ കൂടെ നാട്ടിൽ വന്ന ഈ മൊബൈൽ പകര്ത്തിയത് മറക്കാനാകാത്ത ഒത്തിരി നിമിഷങ്ങൾ ആയിരുന്നു.
ഏറണാകുളം യാത്ര യിൽ അറബികടലി നുള്ളിലേക്ക് Classic Paradise എന്ന യാനത്തിൽ നടത്തിയ യാത്ര യുടെ ഓരോ നിമിഷവും ഈ മൊബൈൽ പകര്തിരിയുന്നു.
അമ്പതിലേറെ ആളുകളുമായി ഞങ്ങൾ നടത്തിയ ഊട്ടി കുടുംബ യാത്ര ഓർക്കുന്നത്‌ അന്ന് ഈ മൊബൈൽ പകര്ത്തിയ ഫോട്ടോകളും വീഡിയോ കളും കാണുമ്പോൾ ആണ്.
അതിനു പുറമേ മലമ്പുഴ, ചെരുപടി മല, മിനി ഊട്ടി, ഒട്ടും പുറം കടപ്പുറം, കോഴിക്കോട് കടപ്പുറം, ചമ്ര വട്ടം പാലം, ഭാരത പുഴ, വെങ്കു ളം, കടലുണ്ടി പുഴ തുടങ്ങിയ ഒട്ടേറെ കാഴ്ചകളും ഇത് പകര്തിയിട്ടുണ്ട്.
മുതുകാടും എം.കെ.മുനീറും മലപ്പുറത്ത്‌ നടത്തിയ മാജിക്‌ ഷോ, കോട്ടക്കുന്നിലെ  helicopter യാത്ര,  യുക്തിവാദി സംഗം മലപ്പുറത്ത്‌ നടത്തിയ ഷോ, കൊച്ചിയിലെ കേരള ഷോപ്പിംഗ്‌ ഫെസ്റിവൽ, കോട്ടക്കൽ മാധ്യമം ഫെസ്റിവൽ എന്നീ സംഭവങ്ങളും എന്റെ ഈ മൊബൈൽ പകര്തിയിട്ടുണ്ട്.
ഇതിൽ ഒട്ടു മിക്കതും എന്റെ YouTube ചാനലിൽ കാണാവുന്നതാണ്.
സന്ദർശിക്കുക   www.YouTube.com/ikbalvt
യുക്തിവാദി സംഗം മലപ്പുറത്ത്‌ നടത്തിയ ഷോയുടെ മൊബൈൽ പകര്ത്തിയ വീഡിയോ ദർശന ചാനലിലെ ഇ ലോകം പരിപാടി സംപ്രേഷണം ചെയ്യുക പോലും ഉണ്ടായി.
മൊബൈൽ മരിച്ചാലും അത് പകര്ത്തിയ ഫോട്ടോകളും വീഡിയോ കളും എന്നും എന്റെ കൂടെയുണ്ടാകും.
മറ്റൊരു മൊബൈലിനെ കുറിച്ചോ ടാബിനെ കുറിച്ചോ ഇപ്പോൾ ചിന്തിക്കാൻ ആ മൊബൈലിന്റെ ഓർമ്മകൾ എന്നെ സമ്മതി ക്കുന്നില്ല.
മറ്റു ഡോക്ടർ മാരെ കാണിച്ചു കുറഞ്ഞ ചെലവിൽ അത് നന്നാക്കാൻ കയിയുമോ എന്ന നേരിയ പ്രതീക്ഷ എന്നിൽ എവിടെയോ അവശേസിക്കുന്നുണ്ട്.
അത് നടന്നില്ലെങ്ങിൽ ഒരിക്കലും മറക്കാത്ത ഒത്തിരി നാളുകൾ എനിക്ക് സമ്മാനിച്ച അവനോടു ദുഖത്തോടെ വിട ചെല്ലാനുള്ള മാനസിക ഒരുക്കത്തിലാണ് ഞാനിപ്പോൾ.

Monday, August 19, 2013

ഊട്ടിയിലേക്കൊരു കുടുംബ യാത്ര

യാത്രകൾ എന്നും എല്ലാവരെ പോലെ എനിക്കും വളരെ ഇഷ്ടമാണ്. നാട്ടിൽ അവധിക്കു പോയപ്പോൾ നടത്തിയ ഊട്ടി യാത്ര അനുഭവം ഇവിടെ കുറിക്കുന്നു.

2o12 ന്  അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറി  ന്റെ ചർച്ചകൾ വന്നത് .തൃശൂർ അതിരപള്ളി എറണാകുളം പോയ ആദ്യ യാത്ര നല്ല വിജയമായിരുന്നു . മെമ്പർമാരിൽ പലരും വിദ്യര്തികളും ജോലിക്കാരും മറ്റും ആയതിനാൽ ഏക ദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ . പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ  അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. എന്റെ കസിൻ സ് ഫൗസിയ യുടെയും സബ്നുവിന്റെയും ശക്തമായ ആളെ പിടു ത്ത തി നൊ  ടുവിൽ ഡിസംബർ 9 നു യാത്ര പോകാൻ തീരുമാനിച്ചു.
രാവിലെ ആറു മണിക്ക് അമ്പതോളം മെമ്പർ മാരുമായി ഞങ്ങളുടെ ബസ്സ്‌ ഊട്ടി ലക്ഷ്യമാക്കി  യാത്ര ആരംഭിച്ചു . മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കയിക്കാനായി നാടുകാണി മദ്രസ്സയിൽ എത്തിച്ചേർ ന്നു  
 എല്ലാവരും കൊണ്ട് വന്ന വ്യതസ്ത  ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യ യാത്രയിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാ നിക്കുകയായിരുന്നു.

ഭക്ഷണ ശേഷം ഗൂഡ ല്ലൂർ പട്ടണം പിന്നിട്ട ഞങ്ങൾ ആദ്യം എത്തി ചേർന്നത്‌ മനോഹരമായ  ഒരു വ്യൂ പോയന്റിൽ  ആയിരുന്നു. റോഡിൽ  നിന്നും മലയുടെ  ചെരുവിലൂടെ സാഹസികമായി കുറച്ചു നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ ക്ക് അതി മനോഹര മായ കാഴ്ച ആയിരുന്നു അവിടെ പ്രികൃഥി  ഒരുക്കി വെച്ചിരുന്നത്.  നാലു ഭാഗത്തും മനോഹരമായ കാഴ് ച്ച കൾ ,  ഗൂഡ ല്ലൂർ  പട്ടണത്തിന്റെ ആകാശ കാഴ് ച , ഞങ്ങളെ പേ ടിപെടുത്തു ന്ന അഗാതമായ കൊക്ക , ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ .ഇതൊക്കെ ആയിരുന്നു അവിടെ ഞങ്ങൾ കണ്ടത്.


മനോഹരമായ പൈൻ മരങ്ങൾ ക്കിടയിലൂടെ വളഞ്ഞു പിരിഞ്ഞ ചുരങ്ങൾ കയറി ബസ്സ്‌ മുന്നോട്ട് നീങ്ങുമ്പോൾ അകത്തു കുട്ടികളുടെ പാട്ടും മറ്റു കലാപരിപാടികളും അരങ്ങു തകർ ക്കുകയായിരുന്നു. എല്ലാവർ ക്കും സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. എന്റെ കസിനാ യ സിദ്ദിക്ക് കാക്കാന്റെ കീഴി ലാ യിരുന്നു യാത്രയുടെ നിയന്ത്രണം  . പിന്നീട് എത്തിച്ചേർന്നത്‌ ഊട്ടി യിലെ ഷൂട്ടിംഗ് കുന്നിൽ ആയിരുന്നു.

എത്രയോ സിനിമ കളിലും സിനിമ പാട്ടുകളിലും കണ്ട ഈ കുന്നിൽ സന്ദർശ കരുടെ ഒഴുക്കായിരുന്നു. കുന്നിനു മുകളിലും ചെരുവിലുമായി കുറെ സമയം ചിലവഴിച്ചു. കുന്നിൻ ചെരുവിൽ കുതിര സവാരിയിൽ ഏർപെടുന്ന പലരെയും അവിടെ കണ്ടു . അവിടെയുള്ള  ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ ഞങ്ങളിൽ പലര്ക്കും ഫോട്ടോ എടുക്കുവാൻ വലിയ ആഗ്രഹം തോന്നി. പലരും ഒറ്റക്കും പിന്നെ എല്ലാവരും ഒരുമിച്ചും അവിടെ നിന്ന് ഫോട്ടോകൾ എടുത്തു. 

  ഷൂട്ടിംഗ് കുന്നിൽ നിന്ന് മറ്റു കുന്നുകളുടെയും താഴ്വരങ്ങളുടെയും കാഴ്ച്ചയിൽ നിന്ന് ഞങ്ങൾ പോയത് ഉച്ച ഭക്ഷനതിനായിരുന്നു.
 മനോഹരമായ മറ്റൊരു കുന്നിൻ ചെരുവിൽ നാട്ടിൽ നിന്ന് കൊണ്ട് വന്ന ബിരിയാണി എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഭക്ഷണം കഴി ച്ചു മുന്നോട്ടു നീങ്ങിയ ബസ്സിൽ പിന്നെ നടന്ന പാട്ടും ഡാൻസും അവസാനിച്ചത്‌ ഊട്ടി തടാകതി  ലെത്തി യപ്പോയാണ്. അവിടെ തടാക ക്കരയിൽ പലവിധ വിനോദങ്ങളിലും കാഴ്ചകളിലും ബോട്ട് സവാരിയിലും ഞങ്ങളിൽ പലരും ഏ ർ പ്പെട്ടു. അവിടത്തെ മിനി തീവണ്ടിയിൽ എല്ലാവരും തടാകക്കര യി
ലൂടെ യുള്ള യാത്ര ശരിക്കും ആസ്വദിച്ചു .


തടാക കരയിലെ ഷോപ്പിംഗ്‌ അടക്കം മണിക്കൂറുകൾ അവിടെ ചിലഴി ച്ച ഞങ്ങൾ പിന്നെ പോയത് ഊട്ടിയിലെ പ്രശ സ്തമായ തേയില കമ്പനി കാണുവാൻ ആണ്. കുന്നിൻ മുകളിലുള്ള കമ്പനിയി ലേക്കുള്ള ബസ്സിന്റെ യാത്ര കുറച്ചു സാഹസം ആയിരുന്നു. ചായപൊടി നിർമാണത്തിന്റെ  വിവിധ സ്റ്റെപ്പുകൾ ഞങ്ങൾ നടന്നു കണ്ടു. അതീവ രുചികരമായ ചായയും ഞങ്ങൾ ക്ക് അവിടെ നിന്നും കിട്ടി.വിവിധ രുചികളിലുള്ള ചായ പൊടികൾ അവിടെ വില്പനയ്ക്ക് വെച്ചിരുന്നു. ഞാനടക്കം ഞങ്ങളിൽ പലരും അവിടെ നിന്നും ചായ പൊടിയും മറ്റും വാങ്ങി. 



ഊട്ടിയിൽ ഏറ്റവും കൂടുതൽ ആളുകളെ അകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻ ലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത് .അപ്പൊ യേക്കും സമയം വൈകുന്നേരം അഞ്ചു മണി കഴി ഞ്ഞിരുന്നു. ഊട്ടിയുടെ തണുപ്പ് ഞങ്ങളി ലേക്ക് ശരിക്കും ഇറങ്ങുന്നു ണ്ടായിരുന്നു .അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ച്ചകൾ  തന്നെയാണ് എന്റെ നയന ങ്ങൾക്കു സമ്മാനിച്ചത്‌. അവിടെ കറ ങ്ങിയും ഫോട്ടോകൾ എടുത്തും കുറെ സമയം ഞങ്ങൾ ചെലവഴിച്ചു. പൂന്തോട്ട ത്തിനു പുറത്തുള്ള ഷോപ്പിം ഗിനാണ്  ഞങ്ങളുടെ കൂട്ട തിലുള്ള സ്ത്രീകൾ കൂടുതൽ സമയം ചെലവയിച്ചത് .


    

തിരിച്ചു ബസ്സിലേക്ക്  നടന്നപ്പോൾ വഴിയരികിലെ മാങ്ങ കച്ചവടക്കാ രിയിൽ നിന്നും ആണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്‌. ഊട്ടി ആപ്പിൾ ആണെന്നു പറഞ്ഞു അവിടെവിൽ ക്കു ന്നത് ഒറിജിനൽ കശ്മീർ ആട്യൂബ് പ്പിൾ ആണത്രെ . തണുപ്പിന്റെ കാഠിന്യം കൊണ്ട് എല്ലാവരും വേഗം തന്നെ ബസ്സിൽ എത്തിയിരുന്നു. കുടുംബത്തിലെ പലരെയും പരിചയപെടാനും അടുത്തറിയാനും  ഈ യാത്ര  ഞങ്ങളെ സഹായിച്ചു.   യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കു വെക്കുന്നതിനു തുല്യമായിരുന്നു .  ചില കാരണങ്ങളാൽ എന്റെ പ്രിയ സഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരുന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര  ആസ്വദിച്ചു  യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോസത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.

ഈ യാത്രയിലെ രസകരമായ നിമിഷങ്ങൾ ചേർത്ത് തയ്യാ റാ ക്കിയ വീഡിയോ ..
കൂടുതൽ വീഡിയോ കൾ കാണാൻ  Youtube.com/ikbalvt

Thursday, August 8, 2013

A Tour to Madaan saleh


2012 ലെ നോമ്പ് കാലത്താണ് മദാനു സലിഹ് യാത്രയുടെ പരസ്യം മലയാള പത്രത്തിൽ കണ്ടത്. മദിന യിൽ നിന്നും നാനുറോളം കിലൊമീറ്റർ അകലെയുള്ള ഈ ചരി ത്ര  സ്ഥലം നേരിൽ   കാണുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ചെറിയ പെരുന്നാളിന് ജിദ്ദ ശരഫിയ യിൽ നിന്നാണ് യാത്ര പുറ പെടുന്നത്. പെരുന്നാൾ ഡ്യൂട്ടി യൊക്കെ ഒരു വിധം   ക്രമീകരിച്ച് സീറ്റ്‌ ബുക്ക്‌ ചെയ്തു.
   അങ്ങനെ ആ പെരുന്നാൾ ദിവസം വൈകിട്ട് അഞ്ചു ബസ്സുകളി ലായി ഞങ്ങൾ മുന്നൂറോളം പേർ ആ ചരിത്ര സ്ഥല തേ ക്ക് യാത്ര തിരിച്ചു.രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാത നമസ്കാരത്തിന് ഞങ്ങൾ വിശുദ്ധ മദീനയിൽ എത്തി.  അവിടെ നിന്നും നമസ്കാരവും പ്രാർഥനയും പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. ഉഹുദു മലനിരകളും മനോഹരമായ ഈത്തപന തോട്ടങ്ങളും പിന്നിട്ട് ബസ്സ്‌ മുന്നോട്ട് കുതി ക്കുമ്പോൾ എന്റെ മനസ്സ് നിറയെ കാണാൻ പോകുന്ന മദാനു സലിഹ് എന്ന ചരിത്ര സ്ഥ ലം ആയിരുന്നു.  ഏകദേശം രണ്ടായിരത്തി ലേറെ വർഷങ്ങൾ ക്ക് മുമ്പ് സാലിഹ് നബിയുടെ തമുദ് ഗോത്രം വസിച്ചിരുന്ന സ്ഥലമാണിത്. മനുഷ്യൻ കൈ കൾ കൊണ്ട് പാറയിൽ കൊത്തിയുണ്ടാക്കിയ വലിയ വീടുകളും ശവ കല്ലറ കളും ആണ് ഇവിടത്തെ കാഴ്ച.  കാണാൻ പോകുന്ന കാഴ്ചകളെ പറ്റി എന്തൊക്കെയോ പറഞ്ഞു ഞങ്ങളുടെ അമീ ർ സിദ്ദിഖ് ഫൈസി നിർത്തി . അദ്ദേഹത്തിന്റെ കീഴിലാണ് ഈ യാത്ര നടക്കുന്നത്. ജിദ്ദയിൽ നിന്നും സ്ഥിരമായി മദീന സിയറ നടത്തുന്ന അവർ  വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ഈ യാത്ര സംഘ ദിപ്പിക്കാ രുള്ളൂ. പത്ര പരസ്യത്തിൽ ഉണ്ടായിരുന്നത് ഖൈബർ വഴി  മദാനു സലിഹ് യാത്ര എന്നായിരുന്നു. മുമ്പ് ഖൈബ രിൽ പോയപ്പോൾ നേരിട്ട  പ്രയാസങ്ങൾ വിവരിച്ച അദ്ദേഹം  അത് വഴി പോകു മെന്നാണ് പരസ്യതിലെന്നും അവിടെ ഇറങ്ങു മെന്നു  പറഞ്ഞില്ലെന്നും വാ ദി കുന്നുണ്ടായിരുന്നു .  ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ വളവുകൾ ഇല്ലാത്ത മനോഹര പാത യിലൂടെ അതി വേഗം ബസ്സ്‌ മുന്നോട്ട് പോകുമ്പോൾ എന്നെ ആകർഷിച്ചത് മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾ ആണ്.
സൗദിയിൽ വന്നിട്ട് കുറെ കാലങ്ങ  ളാ യെങ്കിലും മരുഭൂമി യുടെ മനോഹാരിത ആസ്വദി ച്ചത്  ഈ യാത്രയിൽ മാത്രമാണ്. മരുഭൂമിയുടെ പല ഭാഗങ്ങൾക്കും പലതരം ആഘർഷ ണീ യത ആയിരുന്നു. മനോഹരമായി ഡിസൈൻ ചെയ്തു വെച്ച പഞ്ചാര മണൽ കുന്നുകളും പലവിധ നിറ ങ്ങളാൽ അലങ്കരിച്ച കൊച്ചു മലകളും ഒറ്റപ്പെട്ടു നില്ക്കുന്ന സുന്ദര മായ മരുചെടികളും എനിക്ക് സമ്മാനിച്ചത്‌ അപ്രതീക്ഷമായ മരു കാഴ്ചകൾ ആയിരുന്നു. മണിക്കൂറുകൾ മരുഭൂമിയിലൂടെ സഞ്ചരിച്ചിട്ടും ഒരു ഗ്രാമം പോലും കാണാത്തത് എന്നെ അത്ഭുത പെടുത്തി .രാവിലെ മദീനയിൽനിന്നും ആരംഭിച്ച ഞങ്ങളുടെ യാത്ര അവസാനിച്ചത്‌ വൈകിട്ട് മൂന്നു  മണിയോടെ അൽ ഉലാ പട്ടണത്തിനു അടുത്തുള്ള ഒരു പള്ളിയി ൽ ആയിരുന്നു. അവിടെ നിന്നും ഉച്ച ഭക്ഷണവും നമസ്കാരവും ക ഴിഞ്ഞു ആ അത്ഭുത കാഴ്ചകളി ലേക്ക് പോകാൻ ഞങ്ങൾ തയ്യാറെടുത്തു.


അൽ ഉല പട്ടണം അടക്കം   മദാനു സലിഹ് വരെയുള്ള പ്രദേശം മൊത്തം  മനോഹരമായ കാഴ്ചകൾ മാത്രമാണ് ഞങ്ങ`ൾക്ക് സമ്മാനിച്ചത്‌. അവിടത്തെ ഓരോ മലകളും കുന്നുകളും
കൊത്തി വെച്ച കല ശില്പങ്ങൾ പോലെ മനോഹരമായിരുന്നു. എവിടെ നോക്കിയാലും ഇതേ കാഴ്ചകൾ . ഒട്ടകത്തിന്റെ രൂപത്തിലുള്ള കുന്നു വരെ അവിടെ കണ്ടിരുന്നു. അൽ ഉല പട്ടണം കഴിഞ്ഞു ഇരുപതോളം കിലോമീറ്റർ പിന്നിട്ടാണ് ആ ചരിത്ര നഗര ത്തിന്റെ അടുത്തെത്തിയത് .പക്ഷെ ഞങ്ങൾ എത്തിയത് യദാർത്ഥ കവാടത്തിൽ  അല്ലാത്തടിനാൽ പിന്നെയും കുറെ കറങ്ങേണ്ടി വന്നു അതിനകത്ത്
പ്രവേശിക്കാൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് ഐക്യ രാഷ്ട്ര സഭ ലോക പൈത്രക പട്ടികയിൽ ഈ പ്രദേശം ഉള്പെടുതിയിരുന്നു. അതിനു ശേഷം ഇവിടെ കുറെ സംരക്ഷണ പ്രവര്ത്തികളും മിനുക്ക്‌ പണികളും നടത്തിയിട്ടുണ്ട്.
കവാടത്തിൽ UNESCO യുടെയും സൗദി യുടെയും മറ്റും  കൊണ്ട് അവിടെ അലങ്കരിച്ചിരുന്നു. പ്രവേശന കവാടത്തിലെ  പരിശോടനകൾ കയിഞ്ഞു ഞങ്ങൾ ആദ്യമെത്തിയത്‌ പുനർ നിര്മിക്കപെട്ട ഒരു പഴയ റയിൽവേ സ്റ്റേഷനിൽ ആയിരുന്നു. തുർക്കികൾ ഇപ്പോഴത്തെ സൗദി അറേബ്യ അടക്കമുള്ള പ്രദേശം ഭരിക്കുന്ന സമയത്ത് തുർക്കിയിൽ നിന്നും മക്കയെയും   മദിന യെയും ബന്ദപെടുത്തി നിർമിച്ചിരുന്ന അൽ  ഹിജാസ്  രെയിൽവേ കടന്നു പോയിരുന്നത് ഇത് വഴിയായിരുന്നു. അന്നത്തെ റെയിൽ പാല വും പണിപുരയും മറ്റും ഞങ്ങൾ അവിടെ കണ്ടു.
അവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴാണ് ഞങ്ങൾ യഥാർത്ഥ മദാൻ സലേഹ് ചരിത്ര പ്രദേശത്തു എത്തിയത്. ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് അവിടെ താമസിച്ചിരുന്ന ജനത പാറയിൽ കൊത്തിയെടുത്ത വീടുകളും ശവ കല്ലറകളും ആ പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നുണ്ടായിരുന്നു. അന്നവർ ഉപയോഗിച്ചിരുന്ന ഒരു കിണറും അവിടെ കണ്ടു. ജോർദാനിലെ
പ്രശസ്തമായ പെട്രയിലേതിന് സമാനമായ കാഴ്ചകൾ തന്നെയാണ് ഇവിടെയുള്ളത്. ഭൂമി ശാസ്ത്ര പരമായി ജോർദനോട്  ഏകദേശം അടുത്തു കിടക്കുന്ന പ്രദേശം തന്നെയാണിത്.
ഇസ്ലാം മത വിശ്വാസ  പ്രകാരം സാലിഹ്  നബിയുടെ കാലത്തുള്ള താമൂദ്  ഗോത്രം വസിച്ചിരുന്ന സ്ഥലമാണിത്.  അവിടത്തെ ഓരോ കാഴ്ചകളും മനോഹരവും അത്ഭുതം നിറഞ്ഞതുമായിരുന്നു. കുറെ സമയം അവിടെ ചിലവഴിച്ചു സൂര്യാസ്തമയത്തോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി.



Tuesday, July 30, 2013

തട്ടിപ്പിൻ മറയത്ത്


ഇത് നടക്കുന്നത് ജിദ്ദയിൽ ആണ്. കഴി ഞ്ഞ തിങ്കൾ (29 ജൂലൈ 2013 ) ഞാ ൻ നേരിട്ടത് രണ്ടു തട്ടിപ്പുകലെയാണ് . രണ്ടി ൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്. പ്രവാസികൾ പലരും ഇത് പോലെ പല തട്ടിപ്പുകൾക്ക്‌ ഇരയാകാറുണ്ട്.  ന മ്മൾ സൂക്ഷിചില്ലെങ്കിൽ ശരിക്കും പണി പാ ളും.എന്റെ രണ്ടു അനുഭവങ്ങളും ഇവി ടെ പങ്കു വെക്കാം.

ബസ്സിറങ്ങി ബലദ് ലേക്ക്  നടന്നു പോകു മ്പോൾ പെട്ടെന്നാണ് എന്റെ ഡ്രെസ്സിൽ സോപ് വെള്ളം വീണത്‌. . . എന്റെ കയ്യിലും ട്രെസ്സിലും  ഇതിന്റെ പത വീണിരുന്നു. അത് വക വെക്കാതെ മുന്നോട്ടു നീങ്ങിയ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു കറുപ്പൻ സോറി പറഞ്ഞു ഒരു വലിയ തുണിയുമായി എന്റെ നേരെ വരുന്നു. അയാൾ എന്റെ കയ്യിലെ സോപ്പ് പത തുടച്ചു തന്നു. എന്റെ പേന്റിൽ ചൂണ്ടി അവിടെയും ഉണ്ടല്ലോ എന്നയാൾ പറഞ്ഞപ്പോൾ എന്തോ പന്തികേട്‌ തോന്നി അവിടെ പെട്ടെന്ന് ഞാൻ വലിഞ്ഞു.
അപ്പോൾ ഞാൻ അതത്ര കാര്യമാക്കിയില്ല. ബലദിൽ കമ്പ്യൂട്ടർ കടയിലെ സുഹൃത്ത് പറഞ്ഞപ്പോയാണ് ശരിക്കും ഒരു വലിയ തട്ടിപ്പിൽ നിന്നും ഞാൻ രക്ഷ പ്പെട്ട ത് എന്ന യാദാർത്ഥ്യം ഞാൻ മനസ്സിലാക്കിയത്‌.. . ഇത് പോലെ സോപ്പ് പത ക്ലീൻ ചെയ്തപ്പോൾ പലർക്കും നഷ്ടപ്പെട്ടത് പയ്സുംപണവും എല്ലാമായിരുന്നു.
ഞാൻ എന്റെ പയ്സെടുത്തു നോക്കി. രണ്ടായിരം റിയാൽ , ഇക്കാമ. ഇൻഷുറൻസ് കാർഡ്‌, മൂന്നു എ.ടി .യം കാർഡുകൾ, പാൻ കാർഡ്‌ .
ഞാൻ ശരിക്കും എന്തോ ഒരു ഭാഗ്യത്തിന് രക്ഷപെട്ടതാ യിരുന്നു.

രണ്ടാമത്തെ തട്ടിപ്പ് നടക്കുന്നത് ക്ളിനികിൽ വെച്ചാണ്‌. . മുമ്പ് എനിക്കൊരു അനുഭവം ഉള്ളത് കൊണ്ട് മാത്രമാണ് എന്റെ സഹപ്രവര്തകന്റെ 400 റിയാൽ നഷ്ടപെടാതെ പോയത്. തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാർ വന്നു ഡോക്ടറെ കാണാൻ ഫയൽ എടുക്കുന്നു. 500 റിയാൽ നോട്ട് തന്നു ബാക്കി വാങ്ങുന്നു. ഫീ കൂടുതൽ ആണെന്ന് പറഞ്ഞു തര്ക്കിക്കുന്നു. ക്യാൻസൽ ചെയ്യാൻ പറഞ്ഞു നമ്മൾ കൊടുത്ത പണം നമ്മുടെ മുന്നിൽ വെച്ച് തന്നെ എണ്ണി തിരിച്ചു തരുന്നു. 500 റിയാൽ തിരിച്ചു വാങ്ങുന്നു. പക്ഷെ പണം എണ്ണുമ്പോൾ നൂറിൻറെ നോട്ടുകൾ കയ്യി ൽ ഒളിപ്പിച്ചു ബാക്കി ചുരുട്ടി യാണ് തിരിച്ചു തരുന്നത്. ഇതു നേരെ  മേശയിലിട്ടു 500 കൊടുത്തിട്ടാണ് എന്റെ ഒരു 400 റിയാൽ അഞ്ചു വര്ഷം മുമ്പ് നഷ്ടപെട്ടത്. അന്നെനിക്ക് നഷ്ടപെട്ടത് എന്റെ പത്തു ദിവസത്തെ സാലറി ആയിരുന്നു.
ഇതേ പ്രകടനകൾ എന്റെ കൂട്ട് കാരന്റെ നേരെ വന്നപ്പോൾ ഞാൻ കയറി ഇട പെടുകയായിരുന്നു. സങ്കതി നടക്കില്ല എന്ന് മനസ്സിലായപ്പോൾ കയ്യിൽ ഒളിപ്പിച്ച നോട്ടുകൾ തിരിച്ചു തന്നു . പിന്നീട് അയാളുടെ പ്രകടനം കണ്ടാൽ തോന്നും നമ്മളാണ് തെറ്റുകാർ എന്ന്.

റമദാനിലെ അവസാന പത്തിലാണ് ഇത് നടക്കുന്നത്. തട്ടിപ്പു കാർക്ക് എന്ത് റമദാൻ .
എനിക്കോ ന്നേ പറയാനുള്ളൂ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ...


Saturday, May 11, 2013

Abdu raheem , a roll model


എന്റെ സുഹൃത്ത് അബ്ദുറഹീം പ്രവാസികൾ ക്ക്  മാത്ര കയാകുന്നു. സാധാരണ ഒരു മലപ്പുറത്ത്‌ കാരനെ പോലെ നാല് വർഷം മുമ്പാണ് അബ്ദുറഹീം ഗൾഫിൽ എത്തിയത്. പക്ഷെ തന്റെ തൃഡ നിക്ഷയവും കഠിനദ്വാനവും കൊണ്ട് ദിവസങ്ങൾ ക്കകം അവൻ കേരള സർകാർ  ജീവനക്കാരനായി മാറുകയാണ്. ഗൾഫിൽ പ്രദിസന്ധിൾ  രൂക്ഷമാകുമ്പോൾ അബ്ദു റഹിം നമുക്ക് നല്കുന്ന പാഠം ചെറുതല്ല. പ്രവാസ ജീവിതത്തിൽ തനിക്കു കിട്ടി യ  ഒഴിവു സമയങ്ങൾ മറ്റുള്ളവരെ പോലെ വെറുതെ ടെലിവിഷൻ കണ്ടും ഫസിബൂകിലും മറ്റും ചെലഴിച്ചു കളയാതെ ആ സമയം തന്റെ മാത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കാൻ വേണ്ടിയാണ് അവൻ ചിലയിച്ചത്. തനിക്കു കിട്ടിയ ചുരുങ്ങിയ മാസങ്ങൾ നീളുന്ന നാട്ടിലെ അവധി ക്കാലം  കോച്ചിംഗ് ക്ലാസുകളിൽ ചെലയിച്ചും ആണ് കേരള പബ്ലിക്‌ സർവിസ് കമ്മിസന്റെ LDC പരിക്ഷയിൽ ഇരു നുറാം റാങ്കു നേടാൻ അവനെ സഹായിച്ചത്. ഇത് വായിക്കുമ്പോൾ ചില ർക്ക് തോന്നുനുണ്ടാകും ഇവിടെ കിട്ടുന്ന ത്തിലും വലിയ മെച്ചം നാടിലെ ജോലിയിൽ നിന്ന് കിട്ടുമോ എന്ന്. കാൽ കുലേ റ്ററിലെ അക്കങ്ങൾ പറയുന്നത് ചിലപ്പോ ൾ നഷ്ടങ ളാ യിരിക്കും .ആജീവനാന്ത വരുമാനവും സ്വന്തം കുടുംബ തോടോപ്പമുള്ള ജീവിതവും സമൂഹത്തി ന്റെ ആദരവവും മറ്റു പലതും കൂ ട്ടി കുറച്ചാൽ അ തേ  കല്കു ലെറ്റർ തന്നെ സത്യം പറയും. ഇതൊന്നും ന മുക്ക് സാദിക്കില്ല എന്ന നെഗറ്റീവ് ചിന്ത  ഗതിയാണ് ഞാനടക്ക മുള്ളവരുടെ ശാപം . നമ്മളിൽ പലര്ക്കും ഇനിയും സമയം വൈകിയിട്ടില്ല , പക്ഷെ തീരുമാനം എടുക്കേണ്ടത് നിങ്ങൾ മാത്രമാണ് . കാരണം ഇത് നിങ്ങളുടെ ജീവതമാണ് .